പരിയാരം: അമിതമായി അയൺഗുളിക കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു.പാണപ്പുഴ ബീമ്പനടിപറമ്പിൽ കെ.പി.പ്രിൻഷ(38)ആണ് മരിച്ചത്.എട്ടാംതീയതി രാവിലെ 11 നാണ് പ്രിൻഷയെ വീട്ടിൽ അവശനിലയിൽ കണ്ടത്.ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചു.

നില ഗുരുതരമായതിനാൽ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കി ലും ചികിൽസയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടു.
ബി.പി.ബൈജുവാണ് ഭർത്താവ്.മക്കൾ: ആദിത്യൻ, അനാമിക.പരേതനായ ഉത്തമൻ-സാവിത്രി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: ലനീഷ്, ഉമേഷ്.മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് 12 ന് പാണപ്പുഴയിൽ സംസ്ക്കരിക്കും.
The woman died after taking an overdose of iron pills.